ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പാലപ്പുറം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ അഹല്യയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അഹല്യയ്ക്ക് 11 വയസായിരുന്നു.

വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലം എല്‍.എസ്.എന്‍. കോണ്‍വെന്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഹല്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

Top