കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും വേര്‍തിരുവുകളില്ലാതെ വിവേചനത്തിനെതിരായ പോരാട്ടമാണ് താന്‍ നടത്തിയതെന്ന് ഇറോം ഷര്‍മിള.
സമാധാനവും മനുഷ്യത്വവും സാര്‍വത്രികമാകണം. ഇതിനായി യുവ തലമുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അവര്‍ ചൂണ്ടികാട്ടി.
മുറിവേറ്റ തന്റെ ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നതിനായാണ് ഇവിടെയെത്തിയതെന്നും ഇറോം പറഞ്ഞു. കോഴിക്കോട്ട് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇറോം ഷര്‍മിള.