നായയും മൂർഖനും ഏറ്റുമുട്ടി പൊരിഞ്ഞ ‘യുദ്ധം’ ഒടുവിൽ രണ്ടിനും ‘ക്ലൈമാക്ലിൽ’ ദാരുണാന്ത്യം !

snake-and-dog

തോന്ന്യാമല : കീരിയും പാമ്പും ഏറ്റുമുട്ടുന്നത് മാത്രം കണ്ടവര്‍ക്ക് ഇതാ പുതിയ വാര്‍ത്ത. ഇവിടെ മൂര്‍ഖന് വില്ലനായത് നായയാണ്. സിനിമയെ വെല്ലുന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ രണ്ടും പിടഞ്ഞ് വീണു. ആരും ജയിക്കാതെ മരണത്തിലേക്ക് . .

പത്തനംതിട്ട തോന്ന്യാമലയില്‍ പട്ടംതറ മേലേ ഉപ്പുകണ്ടം വീട്ടില്‍ ദാമോദരന്റെ പുരയിടത്തിലാണ് ഈ രംഗം അരങ്ങേറിയത്. ഇവരുടെ വീടിനു താഴെയുള്ള കിണറ്റില്‍ നിന്നാണു സമീപ പ്രദേശത്തുള്ളവര്‍ വെള്ളമെടുക്കുന്നത്.

മേലേ ഉപ്പുകണ്ടം കല്യാണിയുടെ മകള്‍ സുലോചനയും അവരുടെ വളര്‍ത്തുനായും വെളളം കോരാന്‍ വരുന്ന വഴിയാണ് സംഭവം നടക്കുന്നത്. മലഞ്ചെരുവിലെ ഒറ്റയടിപ്പാതയിലൂടെ നടന്നു വരുമ്പോള്‍ തൊട്ടുമുകളില്‍ ചെറിയ അനക്കം കേട്ട നായ വേഗം അവിടേക്ക് ഓടിക്കയറി. അവര്‍ വെള്ളം കോരിക്കൊരിക്കൊണ്ടിരിക്കുമ്പോള്‍ നായ തുടരെ കുരയ്ക്കുന്നതു കേട്ടു. പിന്നീടു ചെന്നും നോക്കിയപ്പെള്‍ കാണുന്ന കാഴ്ച നായ പാമ്പുമായി ഏറ്റുമുട്ടുന്നതാണ്.

snake-and-dog

പാമ്പ് ഉയര്‍ന്നു ചാടിയപ്പോള്‍ നായ കടിച്ചുവലിച്ചു താഴെയിട്ടു. വീണ്ടും കടിച്ചു. പാമ്പ് പലതവണ നായയെ കൊത്തി. രണ്ടിന്റെയും ശരീരത്തില്‍ കടിയുടെ പാടുകള്‍ ഏറെയുണ്ട്. രാവിലെ പത്തിനു തുടങ്ങിയ പോരാട്ടം പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. കാഴ്ച കാണാന്‍ ധാരാളം പേര്‍ കാണികളായെങ്കിലും മൂര്‍ഖനായതിനാല്‍ അടുക്കാന്‍ ഭയന്നു. അവസാനം രണ്ടും ചത്തുവീഴുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷിയായത്.

Top