കോട്ട: കാരംബോര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. സംഭവത്തില്‍ അന്താ പട്ടണത്തിലെ ഷബ്രൂണിഷായുടെ(24) പരാതിയില്‍ ഷാക്കില്‍ അഹമ്മദിനെതിരെ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം.
മകന് സമ്മാനമായി നല്‍കിയ കാരംബോര്‍ഡ് നിരസിച്ചതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നാണ്
യുവതി പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിട്ടുള്ള ഷബ്രൂണിഷ ഇപ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഈ കേസില്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്.
ഈ കേസുമായി ബന്ധപ്പെട്ടെത്തിയപ്പോഴാണ് മകന് കാരംബോര്‍ഡ് വാങ്ങിനല്‍കാമെന്ന വാഗ്ദാനം ഭര്‍ത്താവ് നല്‍കിയത്. എന്നാല്‍ ഇത് യുവതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിനായ ഷക്കീല്‍ അഹമ്മദ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു.
മുത്തലാഖ് നിരോധന നിയമ പ്രകാരം ഭര്‍ത്താവിനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.