അര്‍മീനിയ-അസര്‍ബൈജാന്‍ സൈനിക സംഘര്‍ഷം രൂക്ഷം

 

അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായി. ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തര്‍ക്കപ്രദേശമായ നഗോണോ-കരാബാഖിന്റെ പേരിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കുന്നത്.

ഞായറാഴ്ച രാവിലെ അസര്‍ബൈജാന്‍ ആരംഭിച്ച വ്യോമാക്രമണത്തെത്തുടര്‍ന്നാണു അര്‍മീനിയന്‍ പ്രത്യാക്രമണമുണ്ടായത്. നഗോണോകരാബാഖിലെ 7 ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി അസര്‍ബൈജാന്‍ പ്രഖ്യാപിച്ചു. അസര്‍ബൈജാന്റെ 2 ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടതായും അര്‍മീനിയയും അവകാശപ്പെട്ടു.  ഇരു രാജ്യങ്ങളും സൈനികനിയമം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകവിപണിയിലേക്കുള്ള എണ്ണവാതക പൈപ്പ് ലൈനുകളുടെ മിക്ക കേന്ദ്രമായ സൗത്ത് കോക്കസസില്‍ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം രാജ്യാന്തരതലത്തിലും ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

Top