പുതുച്ചേരി: ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു. മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കാനും കിരണ്‍ ബേദി ശ്രമിക്കുന്നതിനാലാണ് നിയമനടപടിക്കൊരുങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ‘തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കാനും ക്ഷേമ പദ്ധതികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാനും കിരണ്‍ ബേദി ശ്രമിക്കുന്നു. വിവിധ പ്രോജക്ടുകള്‍ അവര്‍ നിര്‍ത്തി.
നിയമനടപടി സ്വീകരിക്കുന്ന കാര്യം നിമയവിദഗ്ധരുമായി കൂടിയാലോചിച്ചിട്ടുണ്ട്. വൈകാതെ കിരണ്‍ ബേദിക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം,’റാവു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പുതുച്ചേരിയിലെ സൗജന്യ അരി വിതരണ പദ്ധതി തകര്‍ക്കാന്‍ കിരണ്‍ ബേദി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംകെ റാവുവും രംഗത്തെത്തിയിരിക്കുന്നത്.