പേരാമ്പ്ര: ഈജിപ്ത് സ്വദേശിയെ തീവ്രവാദിയെന്ന് വിളിച്ച് പൊലീസ് അപമാനിച്ചതായി പരാതി.
ഈജിപ്ത് സ്വദേശി മുഹമ്മദലിയെ പേരാമ്പ്രയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. പേരാമ്പ്ര ഫെസ്റ്റ് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പേരാമ്പ്ര പൊലീസിന്റെ പ്രതികരണം.
ദുബൈയില്‍ തന്നൂറാ നൃത്തം അവതരിപ്പിക്കുന്ന മുഹമ്മദലി അഷ്റഫ് എന്ന സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിനായാണ് കോഴിക്കോട് എത്തിയത്. അടുത്ത ദിവസം അഷ്റഫിനും സുഹൃത്തുക്കള്‍ക്ക് ഒപ്പം പേരാമ്പ്ര ഫെസ്റ്റ് കാണാന്‍ പോയി മടങ്ങുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് മുഹമ്മദലി പറയുന്നത്.