ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: കെ.സി ജോസഫിനെതിരെ കേസ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.സി ജോസഫ് ഫേസ്ബുക്കിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാ കൃത്ത് എസ്എന്‍ സ്വാമി, നടന്‍ അജു വര്‍ഗീസ് , പിസി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Top