തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സ്‌ക്രീനിങ് പുരോഗമിക്കുകയാണ്. മികച്ച ചിത്രം,സംവിധായകന്‍,നടന്‍,നടി,സംഗീത സംവിധായകന്‍ തുടങ്ങി മിക്ക വിഭാഗങ്ങളിലും മുന്‍ തലമുറയും പുതു തലമുറയും തമ്മിലുള്ള മത്സരം മുറുകുകയാണ്. മികച്ച നടനായുള്ള അവാര്‍ഡ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഫഹദ് ഫാസില്‍(ഞാന്‍ പ്രകാശന്‍,വരത്തന്‍,കാര്‍ബണ്‍)ജയസൂര്യ(ക്യാപ്റ്റന്‍,ഞാന്‍ മേരിക്കുട്ടി),ജോജുജോര്‍ജ്(ജോസഫ്),മോഹന്‍ലാല്‍(ഒടിയന്‍,കായംകുളം കൊച്ചുണ്ണി)ദിലീപ്(കമ്മാരസംഭവം),സുരാജ് വെഞ്ഞാറമ്മൂട്(കുട്ടന്‍പിള്ളയുടെ ശിവരാത്രി)നിവിന്‍ പോളി(കായംകുളം കൊച്ചുണ്ണി),ടൊവിനോ തോമസ്(ഒരു കുപ്രസിദ്ധ പയ്യന്‍,തീവണ്ടി,മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച നടനുള്ള മത്സര രംഗത്തുള്ളത്.
മികച്ച നടിയാകാനുള്ള മത്സരത്തിലും സീനിയര്‍,ജൂനിയര്‍ പോരാട്ടമാണ് നടക്കുന്നത്. മഞ്ജു വാരിയര്‍(ആമി,ഒടിയന്‍)ഉര്‍വശി(അരവിന്ദന്റെ അതിഥികള്‍,എന്റെ ഉമ്മാന്റെ പേര്)അനു സിത്താര(ക്യാപ്റ്റന്‍)സംയുക്ത മേനോന്‍(തീവണ്ടി)ഐശ്വര്യ ലക്ഷ്മി(വരത്തന്‍)എസ്‌തേര്‍(ഓള്) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്. ഇവര്‍ക്ക് പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളും പരിഗണനയിലുണ്ട്.