ചെന്നൈ: തെന്നിന്ത്യന്‍ താരം ചിമ്പുവിന്റെ അനിയന്‍ ഇസ്ലാം മതം സ്വീകരിച്ചു. സംഗീത സംവിധായകനും നടനുമായ കുരലറസനാണ് ഇസ്ലാം മതം സ്വീകരിച്ചത്. നടനും പിതാവുമായ ടി രാജേന്ദ്രന്റേയും അമ്മയുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. ചെന്നൈ മൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന മക്കാ മസ്ജിദില്‍ വെച്ചാണ് മതപണ്ഡിതന്മാര്‍ അദ്ദേഹത്തിന് ശഹാദത്ത് കലിമ ചൊല്ലി കൊടുത്തത്.
സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ടി രാജേന്ദര്‍ മക്കളുടെ ഏതു തീരുമാനത്തെയും പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി.
അലൈ സൊന്നാല്‍, താന്‍ കാതലേ, എന്നീ ചിത്രങ്ങളില്‍ കുരലറസന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് അഭിനയത്തില്‍ നിന്നു വിട്ടു നിന്ന കുരലറസന്‍ തിളങ്ങിയത് സംഗീത സംവിധാനത്തിലാണ്. സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ‘ഇത് നമ്മ ആളില്‍’ എന്ന സിനിമക്കു വേണ്ടി സംഗീതം ഒരുക്കിയത് കുരലറസന്‍ ആയിരുന്നു. സംഗീത സംവിധായകന്‍മാരായ എ ആര്‍ റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ക്കു പുറമേയാണ് ഇപ്പോള്‍ കുരലറസന്റെ മതംമാറ്റം.