തിരുവനന്തപുരം: വെല്ലുവിളിച്ച് സിനിമകള്‍ ചെയ്യുന്നവരുമായി സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വ്യക്തമാക്കി ഫിലിം ചേംബറും, തിയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും രംഗത്ത്.
ചേംബറില്‍ രജിസ്റ്റര്‍ ചെയ്യാത്ത സിനിമകള്‍ തിയറ്റര്‍ റിലീസായി പരിഗണിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി . നിര്‍മ്മാതാക്കളുടെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചു. ആഷിഖ് അബുവും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പുതിയ ചിത്രങ്ങള്‍ തുടങ്ങുന്നതിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ലോക്ക്‌ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലാളികള്ക്ക് ജോലിലഭിക്കുന്നതിനെ എതിര്‍ക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക.