ഫിലിം ചേംബര്‍ യോഗം മാറ്റി

കൊച്ചി: സിനിമകളുടെ ഒ.ടി.ടി. റിലീസ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന യോഗം മാറ്റി.

വ്യാഴാഴ്ച എറണാകുളത്തു ചേരാനിരുന്ന യോഗം മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മാറ്റിയത്. തിയേറ്റര്‍ റിലീസായ സിനിമകളുടെ ഒ.ടി.ടി. റിലീസ് സമയപരിധി 56 ദിവസമാക്കി ഉയര്‍ത്തണമെന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോകി’ന്റെ ആവശ്യമാണ് യോഗം പ്രധാനമായി ചര്‍ച്ച ചെയ്യാനിരുന്നത്. ഓണം റിലീസ് മുതല്‍ സമയപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബറിന് ‘ഫിയോക്’ കത്ത് നല്‍കിയിരുന്നു.

Top