സിനിമാ മേഖലയിലെ പ്രതിസന്ധി: ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചർച്ച ചെയ്യുന്നതിനാണ് യോഗം. അഭിനേതാക്കളുടെ സംഘടന അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്ക എന്നിവയുടെ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ തിയറ്ററുകളിലെത്തിയ 74 ചിത്രങ്ങളിൽ വിജയം നേടിയത് ആറ് ചിത്രങ്ങൾ മാത്രമാണ്. ഈ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ നിർമാതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. പൊതുധാരണയ്ക്ക് വിരുദ്ധമായി ചിത്രങ്ങൾ ഒടിടിയ്ക്ക് നൽകുന്നതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്.

Top