പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് രേണുക ചൗധരി

renuka-chaudari

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് രേണുക ചൗധരി. സിനിമാ മേഖലയില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ചെന്നും, പാര്‍ലമെന്റോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തൊഴിലിടങ്ങളോ ഇതില്‍ നിന്നും മുക്തമാണെന്ന് ആരും ധരിക്കരുതെന്നും, ഇതിനെതിരെ മീ ടു(Me too) മുദ്രാവാക്യവുമായി ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമായെന്നും രേണുക പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് പ്രമുഖ നൃത്ത സംവിധായക സരോജ് ഖാന്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്കു മറുപടിയായാണ് രേണുക ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല, അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം നല്‍കലാണെന്നായിരുന്നു സരോജ് ഖാന്‍ പറഞ്ഞത്.

Top