film industry strike

കൊച്ചി: സിനിമ മേഖല പൂര്‍ണമായും സ്തംഭനത്തിലേക്ക് നീങ്ങുന്നു. നിലവില്‍ തീയറ്ററിലുള്ള ചിത്രങ്ങളും പിന്‍വലിക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതോടെയാണ് മേഖല പൂര്‍ണ സ്തംഭനാവസ്ഥയിലേക്ക് എത്തുന്നത്.

125 കോടി കളക്ഷനും പിന്നിട്ട് മുന്നേറുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍, നാദിര്‍ഷ സംവിധാനം ചെയ്തു കോടികള്‍ വാരിക്കൂട്ടിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം, നവാഗതനായ സജിത് ജഗത്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളാണ് നിലവില്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

ഈ ചിത്രങ്ങളും വിതരണക്കാര്‍ തിരിച്ചുവിളിക്കുന്നതോടെ തീയറ്ററുകള്‍ക്ക് ഷോ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. സിനിമ സമരം മൂലം ഷൂട്ടിംഗ് കൂടി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക് എത്തുകയാണ്.

Top