ന്യൂഡല്‍ഹി: രാജ്യം അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെ സിനിമാപ്രദര്‍ശനം സംബന്ധിച്ച് തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 50% സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തിയറ്ററില്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണ്. സീറ്റുകളില്‍ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്.
മറ്റ് നിര്‍ദേശങ്ങള്‍
– സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.
– ആരോഗ്യ സേതു ആപ്പ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണം.
– തെര്‍മല്‍ സ്‌ക്രീനിങ് തിയറ്ററുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും നടത്തണം.
– കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണം
– ഒന്നിലധികം പ്രദര്‍ശനശാലകള്‍ ഉള്ളിടത്ത് പ്രദര്‍ശന സമയം വ്യത്യസ്തപ്പെടുത്തണം
– ഇടവേളകളില്‍ കാണികളുടെ സഞ്ചാരം ഒഴിവാക്കാന്‍ നിര്‍ദേശിക്കണം