ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കിയത്. രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താത്ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ തിയേറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കില്ല. കര്‍ശന ഉപാധികളോടെയാകും തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുക. ഇതിനായി പ്രത്യേക മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക.