ചലച്ചിത്ര നി‍‍ര്‍മ്മാതാവ് ജെയ്സണ്‍ എളംകുളത്തെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ചലച്ചിത്ര നി‍ര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളി നഗ‍ര്‍ സൗത്തിലുള്ള ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം ഉള്ളത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍.

ആർ.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയാണ് ജെയ്സണ്‍ എളംകുളം. ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ് ആണ് ജെയ്സണ്‍. ബ്രിട്ടീഷ് മാ‍ര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്.

Top