films macta members got ban

കൊച്ചി: മാക്ട അംഗങ്ങള്‍ക്ക് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഫെഫ്ക വിലക്കേര്‍പ്പെടുത്തുന്നുവെന്ന് പരാതി. ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും അരോമ മോഹനും ഇടപെട്ട് അംഗങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മാക്ട ഭാരവാഹികള്‍ അറിയിച്ചു.

22 വര്‍ഷമായി ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന് പെരുമ്പാവൂര്‍ സ്വദേശി റോഷി രവീന്ദ്രന്‍ ഫെഫ്കയില്‍ അംഗമായിരുന്നെങ്കിലും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംഘടന വിട്ട് മാക്ടയില്‍ ചേര്‍ന്നു.

തന്നോടുള്ള വ്യക്തി വിരോധം കാരണം ബി ഉണ്ണികൃഷ്ണനും അരോമ മോഹനും ഇടപെട്ട് ലൊക്കേഷനുകളില്‍ വിലക്കേര്‍പ്പെടുത്തുവെന്നാണ് റോഷിയുടെ ആരോപണം. എറണാകുളത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന തമിഴ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുവെന്ന് റോഷി പറഞ്ഞു.

ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് മാക്ട ഭാരവാഹികളുടെ തീരുമാനം. ഇതിന് മുമ്പും ഇത്തരം ഇടപെടലുകള്‍ ഫെഫ്ക ഭാരവാഹികള്‍ നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

Top