തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയാണ്. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം എന്‍സിപിക്കും ബാധകമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സിപിഐഎം സ്വീകരിക്കില്ലെന്നും എന്നാല്‍ തെറ്റു ചെയ്യാത്തവരെ ക്രൂശിക്കാനും പാര്‍ട്ടി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു. ‘സോളാര്‍ വിഷയത്തെ ഹ്രസ്വവല്‍കരിക്കാന്‍ തോമസ് ചാണ്ടിയെ ബലിയാടാക്കി മറ്റൊരു ചാണ്ടിയെ രക്ഷിക്കാനാണ് യുഡിഎഫിന്റെ ശ്രമം.
തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ വിവേക് തന്‍ഖയാണ്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് സൂചിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.