ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റിയുള്ള സൂചനകൾ നൽകി സുനിൽ ഛേത്രി. അവസാന മത്സരങ്ങളാണ് താൻ കളിക്കുന്നതെന്നും ഇന്ത്യയെ ഫിഫ വിലക്കിയാൽ തനിക്ക് ഇനി കളിക്കാൻ കഴിയില്ലെന്നും ഛേത്രി പറഞ്ഞു. ഏഷ്യാ കപ്പ് ക്വളിഫയർ മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഛേത്രി വിരമിക്കുന്നതിനെ പറ്റി സൂചന നൽകിയത്.
“എന്താണ് ഇനി സംഭവിക്കുക എന്ന് തനിക്കറിയില്ല. എല്ലാം നിയന്ത്രണത്തിലാണ്, രാജ്യത്തെ ഫിഫ വിലക്കില്ലെന്നും ഞാൻ കരുതുന്നു. വിലക്കിയാൽ അതൊരു ദുരന്തമാകും. രാജ്യത്തിന് മാത്രമല്ല, തനിക്കും. എനിക്ക് ഇപ്പോൾ 37 വയസായി. ഞാൻ എന്റെ അവസാന മത്സരങ്ങൾ കളിക്കുകയാണ്. അതുകൊണ്ട് വിലക്കിയാൽ ഒരു മത്സരമെങ്കിലും കളിക്കാൻ കഴിയുമോയെന്നും അറിയില്ല.”- ഛേത്രി