ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ രണ്ട് സംസ്ഥാനങ്ങളിലെ അന്തിമ ഫലപ്രഖ്യാപനം വൈകുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഓരോ സീറ്റുകളിലെ ഫലപ്രഖ്യാപനം വൈകുന്നത്.
മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിക്കാനുള്ള അഞ്ചിടങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും ഒരിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നുണ്ട്. ഛത്തീസ്ഗഢില്‍ ഫലം പുറത്തുവരാനുള്ള രണ്ടിടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
നേരിയ ഭൂരിപക്ഷത്തിന്റെ ജയപരാജയങ്ങള്‍ സംഭവിച്ച മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണിയതും വിവി പാറ്റ് മെഷീനുകള്‍ പരിശോധിച്ചതുമാണ് ഫലം വൈകാന്‍ കാരണമെന്നാണ് വിവരം.