എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് അന്തിമവാദം

തിരുവനന്തപുരം: പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരിയെ മർദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് അന്തിമവാദം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് പറയും വരെ എൽദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

അഭിഭാഷകന്റെ ഓഫീസിൽ പരാതിക്കാരിയെ എൽദോസ് കുന്നപ്പിള്ളിലിൽ ആക്രമിച്ചു എന്ന കേസിലാണ് എൽദോസ് മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പീഡന കേസിലെ മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്ന എൽദോസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതായി ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.പിന്നാലെയാണ് എൽദോസിനു കോടതി താത്കാലിക ജാമ്യം അനുവദിച്ചത്.

Top