തിരുവനന്തപുരം : കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചാണ് ചിട്ടി ആരംഭിക്കുന്നത്. വസ്തുതകള്‍ മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് ചിട്ടിയില്‍ ചേരാനിരിക്കുന്ന പ്രവാസികളില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
ചിട്ടി തുക കിഫ്ബിയില്‍ ബോണ്ടായി നിക്ഷേപിക്കുന്നത് പൂര്‍ണമായും നിയമവിധേയമായിട്ടുള്ളതും സുരക്ഷിതവുമാണെന്നും ധനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.