തിരുവനന്തപുരം: സംസ്ഥാനത്തെ ഇതര-സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ഇതിനായി 50 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിട നിര്‍മാണ സെസില്‍ നിന്നാകും ഈ തുക അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുമെന്നും ഇവരെ ഇനി മുതല്‍ അതിഥി തൊഴിലാളികളായി കാണുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് സ്ഥാനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.