ഡല്‍ഹി: പെട്രോള്‍ വില വര്‍ധിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
എണ്ണവില ഉയര്‍ന്നതും, നികുതിയും പെട്രോള്‍ വില വര്‍ധിക്കുവാന്‍ കാരണമായെന്നും, അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തിന് ഇടിവുണ്ടായത് തിരിച്ചടിയായെന്നും ധനമന്ത്രി പറഞ്ഞു.
മാത്രമല്ല, വികസനത്തിന് പണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും, ജനസംഖ്യയും സുരക്ഷയും കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.