സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചു; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെട്ടിച്ച നികുതിയില്‍ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചു. ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ തുക തന്നാല്‍ പെന്‍ഷന്‍ 2,500 രൂപയാക്കാന്‍ സാധിക്കും. ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. നവംബറിലും ഡിസംബറിലും ജോസഫ് ക്ഷേമ പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.ക്ഷേമ പെന്‍ഷന്‍ കുടിശിക ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന വിവരം അറിയിച്ചത്.

Top