തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര നിലപാട് സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് വായ്പകള്‍ക്ക് മൊറാട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് ധനമന്ത്രി ആവശ്യപ്പെട്ടത്.
സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കണം. 7500 രൂപയെങ്കിലും എല്ല കുടുംബങ്ങള്‍ക്കും നല്‍കണം. ജനങ്ങള്‍ക്ക് പണം എത്തിക്കുന്നതില്‍ പ്രശ്‌നം ഉണ്ടാകുമെന്നു തോന്നുന്നു. സാമ്പത്തിക പാക്കേജ് ഈ ഘട്ടത്തില്‍ സഹായകരമായിട്ടുള്ള കാര്യമാണ്.മകാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം. പലിശ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. സംസ്ഥാനങ്ങള്‍ക്ക് പണവും അര്‍ഹമായ അംഗീകാരവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ആത്മ നിര്‍ഭര ഭാരത് അഭിയാന്‍ എന്നാണ് ഈ സാമ്പത്തിക പാക്കേജിന് പേരിട്ടത്. സ്വയംപര്യാപ്തതയുടെ ഈ പദ്ധതി 130 കോടി ഇന്ത്യക്കാരുടെ ജീവനാണ്. ഇത് പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. പുതിയ ഈ പദ്ധതിയുടെ ചുമലിലേറി മുന്നോട്ട് പോകാമെന്നും മോദി പറഞ്ഞിരുന്നു.