തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് കേന്ദ്രം ഇന്ധനനികുതിയില്‍ തീരുമാനമെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ നികുതിയാണ് കേന്ദ്രം ഈടാക്കുന്നത്.
ഇന്ധനവില കൂടിയാല്‍ വിലക്കയറ്റമുണ്ടാകും. അതിനാല്‍ പൊള്ളയായ വാഗ്ദാനം നടത്താതെ ഇന്ധന നികുതിയില്‍ തീരുമാനമെടുക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു.