ന്യൂഡല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷത്തെ പിഎഫ് പലിശ കുറച്ചേക്കില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര ധന-തൊഴില്‍ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് പലിശ 8.75 ശതമാനം തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നത്. ഇക്കാര്യം ഇപിഎഫ്ഒയെ അറിയിച്ചിട്ടുണ്ട്.
2013-14 സാമ്പത്തിക വര്‍ഷം മുതല്‍ 8.75 ശതമാനം പലിശയാണ് പിഎഫിന് നല്‍കിവരുന്നത്. ബാങ്ക് നിരക്കുകള്‍ കുറച്ചതിനാല്‍ പിഎഫ് ഉള്‍പ്പടെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ കുറയുമെന്ന് സൂചനയുണ്ടായിരുന്നു.
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വിപണിയിലെ നിരക്കുകളുമായി ബന്ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി പദ്ധതി തുടങ്ങിയവയാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ വിഭാഗത്തില്‍ വരുന്നത്.