മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ തുടരും.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതി നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ആറംഗ സമിതിയില്‍ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരായാണ് വോട്ടുചെയ്തത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.1ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചിട്ടുമുണ്ട്.
നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയ്ക്കുമുന്നില്‍ തടസ്സം നില്‍ക്കുന്നത് പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ്. നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയര്‍ന്നത്.