നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ മരണപ്പെട്ട നെയ്യാറ്റിൻകരയിലെ രാജൻ അമ്പിളി ദമ്പതികളുടെ കുടുംബത്തിനുള്ള സർക്കാർ സഹായം ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സഭാ സമ്മേളനം പിരിച്ചുവിടാൻ ശുപാർശ ചെയ്യാൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യവും പരിഗണിക്കും.
രാജന്റെ കുട്ടികളുടെ സംരക്ഷണവും ഇവർക്ക് വീടും നൽകണമെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടാകും മന്ത്രിസഭാ യോഗം പരിഗണിക്കുക.അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിയ്ക്ക് നിർദേശം നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല.