ആലപ്പുഴ: ചേർത്തലയിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 21-ാം വാർഡ് തയ്യിൽ വീട്ടിൽ ഷിബു (45), ഭാര്യ റാണിയെന്നു വിളിക്കുന്ന ജാസ്മിൻ (38) എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.