തിരുവനന്തപുരം: നവകേരള നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധിയില്‍. ലക്ഷ്യമിട്ടതിന്റെ പത്തിലൊന്ന് പോലും സമാഹരിക്കാന്‍ സാധിച്ചില്ലെന്നതാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വിദേശ ഫണ്ടിലും വായ്പാ പരിധി ഉയര്‍ത്തലിലും തീരുമാനമായിട്ടുമില്ല. ദുരിതാശ്വാസ നിധിയില്‍ നിന്നും കിട്ടേണ്ടത് 4700 കോടിയാണ്. കേന്ദ്ര സഹായമായി ഇതു വരെ കിട്ടിയത് 600 കോടി രുപയാണ്. സാലറി ചാലഞ്ചിലും സര്‍ക്കാറിന് തിരിച്ചടി കിട്ടിയിരിക്കുകയാണ്.