സാമ്പത്തിക പ്രതിസന്ധി; ഇടുക്കിയില്‍ കടയുടമ ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടര്‍ന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദാമോദരന് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുള്ളതായി സുഹൃത്തുക്കള്‍ പറയുന്നു.

പലചരക്ക് കടയുടമായായിരുന്നു ദാമോദരന്‍. ഇന്നലെ പതിനൊന്ന് മണിയോടെ കടയിലേക്ക് പോയ ദാമോദരന്‍ ഷട്ടര്‍ താഴ്ത്തിയിട്ടു. രാത്രിയായിട്ടും തുറക്കുന്നത് കാണാഞ്ഞതിനാല്‍ നാട്ടുകാര്‍ കയറി പരിശോധിച്ചപ്പോഴാണ് ദാമോദരനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Top