സാമ്പത്തിക തട്ടിപ്പ് കേസ്; അറസ്റ്റിലായ വ്യവസായി പ്രമോദ് മിത്തലിന് ജാമ്യം

സരായേവോ: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി പ്രമോദ് മിത്തലിന് ജാമ്യം ലഭിച്ചു. കഴിഞ്ഞാഴ്ചയാണ് പ്രമോദ് മിത്തല്‍ ബോസ്നിയയില്‍ അറസ്റ്റിലായത്. ലൂക്കാവക്കിലെ കോക്കിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലായിരുന്നു അറസ്റ്റ്. പ്രമോദിനെ കൂടാതെ കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡംഗവും അറസ്റ്റിലായിരുന്നു. 20 കോടിയോളം രൂപയുടെ ക്രമക്കേടാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടത്.

15 ലക്ഷം യൂറോ (11.5 കോടി രൂപ) കെട്ടിവച്ചതോടെയാണ് പ്രമോദ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ബോസ്‌നിയന്‍ കോടതി ജാമ്യം അനുവദിച്ചത്. പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയസഹോദരനാണ് പ്രമോദ്.

ആയിരത്തോളം തൊഴിലാളികളുള്ള ജിഐകെഐഎല്‍ കമ്പനിയില്‍ 2003 മുതല്‍ പ്രമോദിന് പങ്കാളിത്തമുണ്ട്. പ്രമോദിന്റെ ഗ്ലോബല്‍ സ്റ്റീല്‍ ഹോള്‍ഡിംഗ്‌സും പ്രദേശിക പൊതു മേഖലാസ്ഥാപനമായ കെഎച്ച്കെയും സംയുക്തമായാണ് കോക്കിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Top