മഞ്ചേരി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി.
കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശി ങ്കോ മിലാന്റെയെയാണ് മഞ്ചേരിയില്‍ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. കോടികളുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.
വ്യാപാരികളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആകെ 5 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരിലായിരുന്നു ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്.