സാമ്പത്തിക ക്രമക്കേട്; കാപക്‌സ് എംഡി ആര്‍ രാജേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കാപക്സ്(കേരള സ്റ്റേറ്റ് ക്യാഷ്യു വര്‍ക്കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി) എംഡി ആര്‍. രാജേഷിനെ സസ്പെന്‍ഡ് ചെയ്തു. തോട്ടണ്ടി വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ധനകാര്യ പരിശോധന വിഭാഗമാണ് അഴിമതി നടന്നതായി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് നടപടി. അഴിമതിയുമായി ബന്ധപ്പെട്ട് ഇതു രണ്ടാം തവണയാണ് രാജേഷിനെ സസ്പെന്‍ഡ് ചെയ്യുന്നത്.

2018,19 കാലഘങ്ങളില്‍ കാപക്സ് തോട്ടണ്ടി വാങ്ങിയ ക്രമക്കേടില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി ലഭിച്ചു. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡി രാജേഷ് രാമകൃഷ്ണനാണ് കാപക്സിന്റ പുതിയ എംഡി.

 

Top