സാമ്പത്തിക ക്രമക്കേട്: മെഹ്ബൂബ മുഫ്തിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിന്റെ ഭാ​ഗമായി പി.ഡി.പി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.മാർച്ച് പതിനഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീർ വിഭജനത്തെ തുടർന്ന് ഒരു വർഷത്തെ വീട്ടുതടങ്കലിൽ കഴിഞ്ഞ മെഹ്ബൂബ മുഫ്തിയെ കഴിഞ്ഞ ഒക്ടോബറിലാണ് പുറത്ത് വിട്ടത്. പുറത്ത് വന്നതിന് ശേഷം, രാഷ്ട്രീയ വൈര്യത്തിലായിരുന്ന ഫറൂഖ് അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ളവരുമായി കൈകോർത്ത് ‘പീപിൾസ് അലയൻസ് ഫോർ ​ഗുപ്കർ ഡിക്ലറേഷൻ’ എന്ന സഖ്യം രൂപീകരിക്കുന്നതിൽ മുന്നിൽ നിന്നിരുന്നു മുഫ്തി.

‘പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്’ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Top