സാമ്പത്തിക ഇടപാട് കേസ്; കെ സുധാകരനും, മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതിയുടെ സ്ഥിരം ജാമ്യം

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും. മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനാല്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി. അതേസമയം ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ലക്ഷ്മണയുടെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ജാമ്യ ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ അബ്രഹാമിനും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.ആഗസ്റ്റ് 8 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കെ സുധാകരന്റെ പിഎ എന്ന് പരിചയപ്പെടുത്തി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ ഇയാള്‍ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍

Top