മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാ നയം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ പലിശ നിരക്കില്‍ മാറ്റുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.
പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞതാണ് ആശ്വാസമായിരിക്കുന്നത്. 4.44 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കായി നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമാണ്. കഴിഞ്ഞ തവണ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.