ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ (ഏപ്രില്‍- ജൂണ്‍) പ്രകടന ഫലം ടാററ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്( ടി സി എസ് ) പുറത്ത് വിട്ടു. ജനുവരി മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ കറന്‍സി സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടി സി എസിന്റെ വരുമാനം 4.1 ശതമാനം ഉയര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്. 5. 05 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇക്കാലയളവില്‍ കമ്പനി നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനം 9. 3 ശതമാനം വര്‍ധിച്ചു.
നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് മുന്‍പാദവുമായുള്ള താരതമ്യത്തില്‍ ടി സി എസ് രേഖപ്പെടുത്താനായിട്ടുള്ളതെന്നും ടി സി എസ് റിപ്പോര്‍ട്ട് ചെയ്തു. 2014- 2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് കറന്‍സി സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ ഇതിന് മുകളിലുള്ള 4. 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്.
ജൂണ്‍പാദത്തിലെ വരുമാനത്തില്‍ 51 ശതമാനം സംഭാവന ചെയ്യുന്നത് ടി സി എസിന്റെ യു എസ് ബിസിനസാണ്. 2. 57 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് യു എസ് ബിസിനസ്സില്‍ നിന്നും ഇക്കാലയളവില്‍ ടി സി എസ് നേടിയത്.