നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍

stock-market

മുംബൈ:ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍. ബാങ്ക്,ധനകാര്യ ഓഹരികള്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 584.41 പോയന്റ് വര്‍ധിച്ച് 51,025.48ലും നിഫ്റ്റി 142.20 പോയന്റ് നേട്ടത്തില്‍ 15,098.40 ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1693 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.190 ഓഹരികള്‍ക്ക് മാറ്റമില്ല.

എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍,ടാറ്റ സ്റ്റീല്‍, ഗെയില്‍, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി സൂചികകള്‍ ഒഴികെയുള്ളവ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

 

Top