ഹരാരെ: അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരമെന്ന സ്വന്തം റെക്കോഡ് തിരുത്തി ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരെയുളള ട്വന്റി 20 മത്സരത്തില്‍ 76 പന്തില്‍ 172 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ 2013ല്‍ ഇംഗ്ലണ്ടിനെതിരെ ഫിഞ്ച് തന്നെ നേടിയ 156 റണ്‍സാണ് പഴങ്കഥയായത്.
ഇംഗ്ലണ്ടിനെതിരെ നേടിയ 156 റണ്‍സിന്റെ സ്വന്തം റെക്കോര്‍ഡാണ് ഫിഞ്ച് തിരുത്തികുറിച്ചത്. ഡാര്‍സി ഷോര്‍ട്ട് 42 പന്തില്‍ 46 റണ്‍സ് നേടി. 223 റണ്‍സാണ് ഇരുവരും ഓപ്പണിങ് കൂട്ടുക്കെട്ടില്‍ കൂട്ടിച്ചേര്‍ത്തത്. അന്താരാഷ്ട്ര T20യിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 50 പന്തില്‍ നിന്നാണ് ഫിഞ്ച് സെഞ്ചുറി നേടിയത്.
എന്നാല്‍ എല്ലാ തലങ്ങളിലുമുളള ട്വന്റി 20 മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയതിന്റെ റെക്കോഡുളള വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലിനെ മറികടക്കാന്‍ ഫിഞ്ചിന് സാധിച്ചില്ല.