യുഎഇയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു

TAX

ദോഹ: യുഎഇയില്‍ വാറ്റ്‌ നടപ്പാക്കിയതിനു ശേഷം ആദ്യത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. ഫെബ്രുവരി 28ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും പിഴ നല്‍കേണ്ടി വരുമെന്നാണ് ടാക്‌സ് അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജനുവരി 31ന് ആദ്യ നികുതി കാലയളവ് അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ സ്ഥാപനങ്ങളും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് മാത്രമല്ല, നികുതി കുടിശ്ശികക്കും പിഴയടക്കേണ്ടി വരും. ടാക്‌സ് അതോറിറ്റിയുടെ പോര്‍ട്ടല്‍ വഴി 24 മണിക്കൂറും റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതിയടക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Top