ഫിന്‍ലാന്‍ഡ് ഫോര്‍വേഡറായ അഡലീന്‍ എങ്മാനെ ടീമിലെത്തിച്ച് ചെല്‍സി. സ്വീഡിഷ് ക്ലബായ കൊപ്പബെര്‍ഗ്‌സില്‍ നിന്നാണ് അഡെലീന ചെല്‍സിയിലേക്ക് എത്തുന്നത്. ഫിന്‍ലാന്‍ഡിന് വേണ്ടി 32 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
മുമ്പ് ഫിന്‍ലാന്റ് ക്ലബായ അലാന്‍ഡ് യുണൈറ്റഡിന്റെ താരമായിരുന്നു അഡലീന്‍. ചെല്‍സി വനിതകളുടെ സസണിലെ അഞ്ചാം സൈനിംഗാണിത്. കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ചെല്‍സി ജെസ് കാര്‍ട്ടര്‍, ലിസി ഡുറാക്, സോഫി ഇംഗിള്‍, അലി റൈലി എന്നിവരെയും ഈ ഒരു മാസത്തിനിടെ ടീമിക് എത്തിച്ചു.