പാകിസ്താനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ലോകറെക്കോര്‍ഡിട്ട് ഫിന്‍ അലന്‍

ഡുനെഡിന്‍: പാകിസ്താനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ലോകറെക്കോര്‍ഡിട്ട് ഫിന്‍ അലന്‍. ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന നേട്ടമാണ് അലന്‍ സ്വന്തമാക്കിയത്. 16 സിക്‌സുമായി അഫ്ഗാന്‍ താരം ഹസ്‌റത്തുല്ല സസായുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും അലന് കഴിഞ്ഞു. മത്സരത്തില്‍ 62 പന്തുകള്‍ നേരിട്ട അലന്‍ അഞ്ച് ഫോറും 16 സിക്‌സുമായി അലന്‍ 137 റണ്‍സെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകായിരുന്നു. അലനെ കൂടാതെ ടിം സെയ്‌ഫേര്‍ട്ടിന്റെ 31 റണ്‍സാണ് രണ്ടാമത്തെ ടോപ് സ്‌കോര്‍. 20 ഓവറില്‍ ന്യൂസീലാന്‍ഡ് ഏഴ് വിക്കറ്റിന് 224 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്താന് ഏഴിന് 179 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 58 റണ്‍സെടുത്ത് ബാബര്‍ അസം ടോപ് സ്‌കോററായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്നും വിജയിച്ച കിവിസ് പരമ്പര സ്വന്തമാക്കി.

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ന്യൂസീലാന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ബ്രണ്ടന്‍ മക്കലത്തിന്റെ 123 റണ്‍സെന്ന റെക്കോര്‍ഡും അലന്‍ തകര്‍ത്തു. ഇതാദ്യമായാണ് ഒരു കിവീസ് താരം 10ലധികം സിക്‌സുകള്‍ ഒരിന്നിംഗ്‌സില്‍ നേടുന്നത്. മുമ്പ് കോളിന്‍ മുന്റോയും കോറി ആന്‍ഡേഴ്‌സണും 10 വീതം സിക്‌സുകള്‍ നേടിയിട്ടുണ്ട്.

Top