FIR against Oommen Chandy and Aryadan

തൃശ്ശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി. പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

സോളാർ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രിക്ക് 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈക്കൂലി നൽകിയെന്ന സരിതയുടെ വെളിപ്പെടുത്തലാണ് പരാതിയ്ക്ക് ആധാരം.

ഹര്‍ജി പരിഗണിച്ച കോടതി പ്രാഥമിക നടപടികളിലേക്ക് പോലും കടക്കാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

അസാധാരണമായ സാഹചര്യത്തിലെ അസാധരണമായ ഉത്തരവാണിതെന്നും കോടതി വ്യക്തമാക്കി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്ന് പറഞ്ഞ കോടതി പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രിയായാലും തുല്യനീതി മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാണിച്ചു.

Top