FIR filed against DCW chief Swati Maliwal for ‘illegally’ hiring AAP supporters

ന്യൂഡല്‍ഹി: അനധികൃത നിയമനം സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അഴിമതി വിരുദ്ധ വിഭാഗം പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.

രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണിത്. തിങ്കളാഴ്ച രാവിലെ വനിതാ കമ്മീഷന്‍ ഓഫീസിലെത്തിയ അന്വേഷണ സംഘം 27 ചോദ്യങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് മാലിവാളിനോട് ആവശ്യപ്പെട്ടിരുന്നു. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ബര്‍ഖാ ശുക്ലാ സിങ് നല്‍കിയ പരാതിയിലാണ് മാലിവാളിനെതിരെ അന്വേഷണം.

നിരവധി ആം ആദ്മി പാര്‍ട്ടി അനുകൂലികളെ വനിതാ കമ്മീഷനില്‍ അനധികൃതമായി നിയമിച്ചുവെന്നാണ് പരാതി. യോഗ്യതയില്ലാതെ നിയമനം ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 85 ഓളം പേരുടെ വിവരങ്ങളും ബര്‍ഖാ ശുക്ലാ സിങ് പരാതിക്കൊപ്പം കൈമാറിയിരുന്നു.

Top