സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരായ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ് കണ്ണൗജ് ജില്ല കോടതിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സക്കര്‍ബര്‍ഗിനെ കൂടാതെ മറ്റ് 49 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഖിലേഷ് യാദവിനെതിരെ സക്കര്‍ബര്‍ഗ് നേരിട്ടൊരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് ഏറ്റവും ശ്രദ്ധേയം. അപകീര്‍ത്തികരമായ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സക്കര്‍ബര്‍ഗിന്റെ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള കാരണം.
കണ്ണൗജ് ജില്ലയിലെ സരാഹതി സ്വദേശി അമിത് കുമാറാണ് സക്കര്‍ബര്‍ഗിനും മറ്റുള്ളവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ബുവാ ബാഹുവ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ സമാജ് വാദി പാര്‍ട്ടി തലവന്റെ പ്രതിച്ഛായ മനപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് എഫ്.ഐ. ആറില്‍ പറയുന്നു.
2019ലെ പാര്‍ലമെന്‍് തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികളായ ബി.എസ്.പി അധ്യക്ഷ മായാവതിയും അഖിലേഷ് യാദവും സംഖ്യമുണ്ടാക്കിയപ്പോഴാണ് ബുവാ ബാഹുവ എന്ന വാക്ക് പിറക്കുന്നത്.